വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ യുവതി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ജൂലൈ 2022 (17:12 IST)
വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ യുവതി കൊലപ്പെടുത്തി. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. 35 വയസായിരുന്നു. മണവാളക്കുറിച്ചി സ്വദേശി ഷീബ(37) ആണ് കൊലപാതകം നടത്തിയത്. ഉറക്കഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

യുവാവിന്റെ ശരീരത്തില്‍ 30 തവണ കുത്തേറ്റിരുന്നതായി പൊലീസ് പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഷീബ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഷീബയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :