ഇലക്ട്രിക് ബസിന് നിയന്ത്രണം വിട്ട് അപകടം: ആറുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 31 ജനുവരി 2022 (12:56 IST)
ഇലക്ട്രിക് ബസിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. കാന്‍പൂരിലാണ് സംഭവം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാകുമ്പോള്‍ സ്ഥലത്ത് 15 പേരോളം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇലക്ടിക് ബസിന്റെ ഇടിയേറ്റ് മൂന്നുകാറുകളും നിരവധി ബൈക്കുകളും തകര്‍ന്നിട്ടുണ്ട്. പലരുടേയും പരിക്ക് ഗുരുതരമാണ്.

മരണപ്പെട്ട ആറുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിസിപി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :