നായ കുറുക്കെ ചാടി: അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 22 ജനുവരി 2022 (21:05 IST)

മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുക്കെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിടുകയും അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനായ വയോധികൻ മരിക്കുകയും ചെയ്തു.താമരശേരി കൊരങ്ങാട് വട്ടക്കൊരു അബ്ദുള്ളക്കോയ (59) എന്ന മർക്കസ് ജീവനക്കാരനാണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചേകാലിനു കൊടുവള്ളി പന്നൂർ അങ്ങാടിക്കടുത്തതായിരുന്നു അപകടം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കാന്തപുരം സ്വദേശി ജലീൽ സഖാഫി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എന്തിച്ചെങ്കിലും അബ്ദുള്ളക്കോയ ഉച്ചയോടെ മരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :