1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Accident News

ഇടുക്കിയില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

Idukki
ഇടുക്കിയില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്കുസമീപമാണ് അപകടം നടന്നത്. ടിപ്പര്‍ ലോറി 300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വീണത്. 
 
ഹൈവേ പൊലീസും വനപാലകരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എഞ്ചിനീയര്‍ മരിച്ചു