അനുബന്ധ വാര്‍ത്തകള്‍
- തീ പിടിക്കാൻ കാരണം ഷോർട്ട്സർക്ക്യൂട്ടല്ല: സാനിറ്റൈസർ ഉൾപ്പെടെയുള്ളവ കത്തിയില്ല, കത്തിയത് ഫയൽ മാത്രം
- സ്വർണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ സ്വപ്ന സുരേഷിന് ജാമ്യം
- സ്വർണക്കടത്ത് കേസ്: രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ
- സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
- സ്വകാര്യ ബാങ്കിൽ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപം, പരിധിയിൽകൂടുതൽ പണം പിൻവലിച്ചു; ബാങ്ക് മാനേജറെ ചോദ്യം ചെയ്ത് ഇഡി
സെക്രട്ടറിയേറ്റ് തീവെപ്പ്: ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കെ സുരേന്ദ്രൻ
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന് ബിജെപി നിലപാടിനെ ശരിവെക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണന്നും സുരേന്ദ്രൻ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സർക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു.തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും തട്ടിപ്പുകൾ പുറത്തുവരാതിരിക്കാനാണ് തീവെച്ചതെന്നും ഇക്കാര്യങ്ങൾ എല്ലാം എൻഐഎ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.