1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna suresh gets bail

സ്വർണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

സ്വർണക്കടത്ത്
സ്വർണക്കള്ളക്കടത്തുക്കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
 
സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ എക്‌ണോമിക് ഒഫൻസ് കോടതിയിൽ നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിപോയിരുന്നു. പിന്നീട് നല്‍കിയ ജാമ്യാപേക്ഷയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. 
 
സ്വപ്നക്കെതിരെ എൻഐഎ കേസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസും ഇപ്പോൾ നിലവിലുണ്ട്.സ്വര്‍ണക്കടത്തുകേസിലെ പതിനേഴ് പ്രതികളില്‍ പത്തുപേര്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.
അടുത്ത ലേഖനം
അന്താരാഷ്ട്ര സഹായത്തോടെ പ്രതിപക്ഷം യു‌പിയിൽ കലാപത്തിന് ശ്രമിക്കുന്നു- യോഗി ആദിത്യനാഥ്