കെ ആര്‍ അനൂപ്|
Last Modified ശനി, 5 ഓഗസ്റ്റ് 2023 (09:52 IST)
നിവിന്‍ പോളിയുടെ പുതിയ ചിത്രമാണ് താരം. സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സംഗീതസംവിധായകന്‍ തമന്‍. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വിജയ് ചിത്രം 'വാരിസും' നന്ദമൂരി ബാലകൃഷ്ണയുടെ 'വീരസിംഹ റെഡ്ഡി'യും ഒരുക്കിയ സംഗീത സംവിധായകന്‍ മലയാളത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.
കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്നതാണ് താരം എന്ന സിനിമ. നിഖില വിമല്‍ നായികയായ എത്തുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് വിവരം.വിനയ് ഫോര്‍ട്ട്, കയാദു ലോഹര്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.