1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu Kashmir Accident

ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

Jammu Kashmir
ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. ജമ്മു കശ്മീരിലെ കുപ്വാരയിലെ മലയിടുക്കില്‍ വാഹനം വീണാണ് മൂന്ന് സൈനികര്‍ മരിച്ചത്. കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
 
ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (ജെസിഒ) മറ്റ് രണ്ട് സൈനികരും സഞ്ചരിച്ചിരുന്ന വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനി മാസംതോറും മാറും