ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേര്‍ക്ക് പരുക്ക്

രേണുക വേണു| Last Modified ശനി, 7 ജനുവരി 2023 (08:57 IST)

കോട്ടയം പാല മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടം. 15ഓളം പേര്‍ക്ക് പരുക്കേറ്റു. അഞ്ച് പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില അതീവ ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :