1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bangaluru Metro Accident

ബെംഗളൂരുവില്‍ മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ചു

Bangaluru Metro Accident
ബെംഗളൂരുവില്‍ മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ചു. 25കാരിയായ തേജസ്വിനിയും രണ്ടര വയസുകാരനായ മകനുമാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ഇവരുടെ മുകളിലേക്കാണ് നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് തകര്‍ന്ന് വീണത്.
 
കല്യാണ്‍ നഗറില്‍ നിന്നും എച്ച് ആര്‍ബിആര്‍ ലേ ഔട്ടിലേക്ക് പോകുന്ന റോഡിലൂടെ പോവുകയായിരുന്നു കുടുംബം. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് പൊടുന്നതെ തകര്‍ന്ന് വീഴുകയായിരുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അടുത്ത ലേഖനം
പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെട്ടു