1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. jaipur

മലേഷ്യന്‍ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

മലേഷ്യന്‍ യുവതി
ജെയ്പൂരില്‍ മലേഷ്യന്‍ യുവതിയെ മയക്കുമരുന്ന് നല്‍കി മുപ്പതുകാരന്‍ ക്രൂരമായി  ബലാത്സംഗത്തിനിരയാക്കി. ഭില്‍വാര നിവാസിയായ യുവാവാണ് പ്രതിയെന്ന് ജയ്പൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.

ബിസിനസ് ആവശ്യത്തിനായി ജെയ്പൂരിലെത്തിയ മലേഷ്യന്‍ യുവതിയുമായി യുവാവ് സൌഹൃദം സ്ഥാപിക്കുകയായിരുന്നു. ഇവര്‍ ഒരുമിച്ച്  ഭക്ഷണം കഴിച്ച ശേഷം യുവതിയെ വിജനമായ സ്ഥലത്തേക്ക് കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കിയാണ് തന്നെ വിജനമായ സ്ഥലത്തേക്ക് കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
About Writer
jibin