കൊല്‍ക്കത്ത:|
Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (15:56 IST)
വിവാദ പ്രസ്താനയുമായി നടനും ബിജെപി നേതാവുമായ ജെയ് ബാനര്‍ജി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അടുത്ത തെരഞ്ഞെടുപ്പ് സൈന്യമാണ് നടത്തുകയെന്നും ജെയ് പറഞ്ഞതാണ് വിവാദമായത്.
തെരഞ്ഞെടുപ്പില്‍ തെറ്റായ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളെ പരാജയപ്പെുത്തിയതെന്നും എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് സാധിക്കില്ലെന്നും, ഇലക്ഷന്‍ കമ്മീഷന്‍ തങ്ങളുടെ കൈയിലാണെന്നും പട്ടാളത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തങ്ങളുടെ ബുള്‍ഡോസറുകള്‍ ബംഗാളിലേക്കായിരിക്കും ഉരുളുകയെന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജെയുടെ പ്രസ്താവനയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
എന്തുതരം ബുള്‍ഡോസറുകളാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ അനുബത്ര മൊണ്ടാല്‍ പറഞ്ഞു.