മോഡിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം

ന്യൂഡല്‍ഹി| Last Modified ശനി, 17 മെയ് 2014 (12:10 IST)
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം. പാകിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു മോഡിയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്. മോഡിയെ ടെലിഫോണ്‍ മുഖാന്തിരം അഭിനന്ദനം അറിയിക്കുന്നതിനിടെയാണ് നവാസ് ഷെരീഫ് അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്.

പ്രധാനമന്ത്രി നവാസ് ഷെരീഫ് മോഡിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്നും പൊതു തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തിന്
അദ്ദേഹം ആശംസകള്‍ നേര്‍ന്നെന്നും പാക്‌ സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ തന്റെ പ്രചാരണത്തിനിടെ ഇന്ത്യയും പാകിസ്ഥാനും ദാരിദ്ര്യത്തിനെതിരേ പോരാടണമെന്ന് മോഡി പ്രഖ്യാപിച്ചത് ഏറെ വാര്‍ത്തയായിരുന്നു.

നവാസ് ഷെരീഫിനെ കൂടാതെ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ മോഡിയെ അഭിനന്ദനം അറിയിക്കുകയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ബഹിഷ്കരണം മതിയാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ്കാമറൂണും മോഡിക്ക് അഭിനന്ദനം അറിയിച്ചു. ലോകനേതാക്കള്‍ക്കു പുറമേ വിദേശമാധ്യമങ്ങളും മോഡിയുടെ വിജയത്തെ ആഘോഷമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :