1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. insurgent leader, shabeer sha

കാഷ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ അറസ്റ് ചെയ്തു

വിഘടനവാദി നേതാവ്
ജമ്മു കാഷ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ പോലീസ് അറസ്റ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷബീര്‍ ഷാ പാക്കിസ്ഥാന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു. ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്നാണ് ഷായെ അറസ്റ് ചെയ്യാന്‍ തീരുമാനിച്ചത്.