ഇന്ത്യന്‍ മഹാസമുദ്രം ഇനി ഇന്ത്യയ്ക്ക് സ്വന്തം...!മേഖലയിലെ ആധിപത്യം ഇനി ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി| vishnu| Last Updated: വ്യാഴം, 12 മാര്‍ച്ച് 2015 (13:48 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വിപ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനു പിന്നാലെ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപുകള്‍ ഇന്ത്യന്‍ ആധിപത്യത്തിനു കീഴിലാകുന്നതായി സൂചന. മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ദ്വീപുകളുടെ വികസനം ഏറ്റെടുത്തുകൊണ്ടാണ് തന്ത്രപ്രധാനമായ നയതന്ത്ര നിക്കം മോഡി നടത്തിയിരിക്കുന്നത്. മൗറീഷ്യസ് ദ്വീപായ അഗലേഗയിലും സീഷെല്‍സ് ദ്വീപായ അസംപ്ഷനിലുമാണ് ഇന്ത്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സീഷെല്‍സ് - മൗറീഷ്യസ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ദ്വീപുകള്‍ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനങ്ങള്‍ വന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് ആധിപത്യത്തിനെതിരെ തന്ത്രപധാനമായ മുന്നേറ്റമാണ് ഇന്ത്യ ഈ നീക്കത്തിലൂടെ കൈവരിച്ചിരിക്കുനത്. കൂടാതെ ഈ മേഖലയില്‍ തീരനിരീക്ഷണ റഡാറുകള്‍ സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇതുകൂടി പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഓരോ ചെറുനീക്കങ്ങളും ഇന്ത്യയ്ക്ക് അറിയാനാകും.

മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ഇന്റ്ന്യ നല്‍കിയിരിക്കുന്നത്. ഫലത്തില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാകുമ്പോളേക്കും ഇന്ത്യന്‍ മഹാസുംദ്രം ഇന്ത്യയുടെ അധീനതയിലായി മാറും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍
മാസങ്ങള്‍ മുന്‍പ് തന്നെ മോഡി സര്‍ക്കാര്‍ തുടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെയാണ് കരാറിന് പൂര്‍ണ രൂപം കൈവന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറു രാജ്യങ്ങളെ സംരക്ഷിക്കാനും സഹായിക്കാനും ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സീഷെല്‍സും മൗറീഷ്യസുമായുണ്ടായ ദ്വീപ് കരാര്‍ ഭാരതവുമായുള്ള സഖ്യത്തിന് ഉണര്‍വ്വുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡീ‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ സമുദ്രമാകാന്‍ പോകുന്നുവെന്ന സൂചനയും മോദി നല്‍കിക്കഴിഞ്ഞു .


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :