ഗാംഗുലിയേക്കാള്‍ മിടുക്കന്‍, ധോണിക്കു തുല്യം ധോണി മാത്രം....

ഹാമില്‍ട്ടണ്‍| vishnu| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (17:08 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിസ്റ്റര്‍ കൂള്‍ മഹേന്ദ്രസിംഗ് ധോണി ഒരിടക്കാല്ലത്ത് ഇതേ യൂറോപ്യന്‍ ഭൂഖണ്ടത്തിലെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറെ പഴികേട്ടയാളാണ്. ഇതേ തുടര്‍ന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ എന്ന സ്ഥാനം ധോണി രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടി നല്‍കുന്ന ധോണിയേ ആണ് ക്രിക്കറ്റ് ലോകല്‍ ലോകകപ്പ് മത്സരങ്ങളില്‍ കാണുന്നത്. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി തനിക്കു തുല്യം മറ്റാരുമില്ല എന്ന് ധോണി വീണ്ടും തെളിയിക്കുന്നു.

ലോകകപ്പില്‍ തുടര്‍ച്ചയായ 9 ജയങ്ങളോടെ ഗാംഗുലിയുടെ എട്ട് മത്സര വിജയങ്ങളെന്ന റെക്കോര്‍ഡ് ധോണി തിരുത്തിക്കുറിച്ച ദിനമാണിന്ന്. ക്യാപ്റ്റനെന്ന നിലയില്‍ തന്രെ 175‌‌-)മത്തെ മത്സരം ഇന്ന് കളിച്ചതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലുള്ള 174 ഏകദിനങ്ങള്‍ എന്ന റെക്കോഡ് ധോണി ഇന്ന് തന്റെ പേരിലാക്കി. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും ധോനി തന്റെ പേരിലാക്കി. 12 ജയങ്ങളോടെ കപില്‍ ദേവിന്റെ 11 ലോകകപ്പ് ജയങ്ങള്‍ എന്ന റെക്കോഡാണ് ധോണി തിരുത്തിയത്.

ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ എന്ന റെക്കോഡ് ധോനി നേരത്തേ സ്വന്തമാക്കിയിരുന്നു. 98 ജയങ്ങളാണ് ധോനിയുടെ പേരിലുള്ളത്. 90 ജയങ്ങളോടെ അസ്ഹര്‍ ആണ് ജയത്തിലും ധോണിയുടെ പിന്നില്‍. ഈ ലോകകപ്പിലും കഴിഞ്ഞ ലോകകപ്പിലുമായി ഇന്ത്യയെ 14 മത്സരങ്ങളില്‍ നയിച്ച ധോനി തോറ്റത് ഒരു തവണ മാത്രം. ഒരു മത്സരം സമനിലയിലായപ്പോള്‍ തോറ്റത് ദക്ഷിണാഫ്രിക്കയോട് മാത്രം. ധോണി ഒരു സംഭവം തന്നെ അല്ലേ!



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :