ശ്രീശാന്ത് വീണ്ടും ഇന്ത്യയ്ക്കായി കളിക്കും: വെങ്കിടേഷ് പ്രസാദ്

കൊച്ചി| vishnu| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (16:10 IST)
കാര്യങ്ങള്‍ അനുകൂലമായാല്‍ ശ്രീശാന്ത് വീണ്ടും ഇന്ത്യയ്ക്കായി കളിക്കുമെന്നു മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. മികച്ച കളിക്കാരനാണ് ശ്രീശാന്തെന്നും കളിക്കളത്തില്‍ കുറെയൊക്കെ അഗ്രസീവായിരുന്നു അദ്ദേഹമെന്നും
വെങ്കിടേഷ് പറഞ്ഞു. കാനറാ ബാങ്ക് എറണാകുളം സര്‍ക്കിള്‍ നടത്തിയ റീട്ടെയ്ല്‍ ഉല്‍സവ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെങ്കിടേഷ് പ്രസാദ്. ബാങ്കിന്റെ അസിസ്റ്റന്റ് മാനേജര്‍ കൂടിയാണ് വെങ്കിടേഷ് ഇപ്പോള്‍.

പേസും സീമും ഒരു പോലെ കണ്ടെത്തുന്ന ഔട്ട് സ്റ്റാന്‍ഡിങ് ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ആ സ്വഭാവം ഒരു ഫാസ്റ്റ് ബോളര്‍ക്കു വേണ്ടതു തന്നെയാണ് എന്നും മികച്ച ഫിറ്റ്നസ് ഉള്ള താരമായീഉന്നു ശ്രീശാന്ത് എന്നും വെങ്കിടേഷ് പറഞ്ഞു. അതേസമയം ശ്രീശാന്ത് കുറഞ്ഞ് പക്ഷം അമ്പത് ടെസ്റ്റ് മാച്ചുകളെങ്കിലും കളിക്കേണ്ടതുണ്ടെന്നും വെങ്കിടേഷ് കൂട്ടി ച്ചേര്‍ത്തു, കൂടാതെ കേരളത്തില്‍ നിന്നുള്ള പുതിയ താരമായ സഞ്ജു സാംസണ്‍ ഭാവിയുള്ള കളിക്കാരനാണ് എന്നും വെങ്കിടേഷ് പ്രാസാദ് പറഞ്ഞു.

പ്രായവും സഞ്ജുവിന് അനുകൂലമാണ്. എന്നാല്‍ സ്ഥിരത പുലര്‍ത്താനാണ് സഞ്ജു ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു. വിരാട് കോഹ്ലി ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അദ്ദേഹം കുറച്ചു കൂടി സംയമനം പാലിക്കണമെന്നും ലോക കപ്പ് ക്രിക്കറ്റിനു ശേഷം കോഹ്ലിയെ എല്ലാ വിഭാഗം ക്രിക്കറ്റിലെയും ക്യാപ്റ്റനാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

അത്സമയം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ഞെട്ടിച്ചതായി പറഞ്ഞ വെങ്കിടേഷ് ലോങ്ങര്‍ ഫോമിലുള്ള ക്രിക്കറ്റില്‍ നിന്നു വിരമിച്ച് ഷോര്‍ട്ടര്‍ ഫോം ക്രിക്കറ്റില്‍ കളിക്കാന്‍ ഈ തീരുമാനം അദ്ദേഹത്തെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :