ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (17:51 IST)
വിവാദമായി മാറിയ ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുന്ന ഡോക്യുമെന്ററി, ‘ഇന്ത്യയുടെ മക‘ളില്‍ പറയുന്നത് യാഥാര്‍ഥ്യങ്ങളല്ലെന്നും, ഡോക്യുമെന്ററി മാനുഷിക വികാരങ്ങളെ തമാശയായി ചിത്രീകരിക്കുകയും രാജ്യത്തെ നിയമ സംവിധാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതായി ആരോപിച്ചുകൊണ്ട് സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയും കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമായ അവനീന്ദ്ര പാണ്ഡെ രംഗത്ത്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരയായ വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ ഡോക്യുമെന്ററി അസന്തുലിതമാണ്. ഇതിലെ ആശയങ്ങള്‍ വ്യാജവും സത്യങ്ങള്‍ മൂടിവച്ചിരിക്കുകയുമാണ്. അന്ന് രാത്രി എന്താണ് സംഭവിച്ചതെന്ന് ആകെ അറിയാവുന്നതും എനിക്കും, ജ്യോതിക്കുമാണ്.ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്ന ആശയങ്ങള്‍ സത്യത്തില്‍ നിന്നും വളരെ അകലെയാണ് - പാണ്ഡെ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും പാണ്ഡെ പറഞ്ഞു. സംഭവത്തെ അനാവശ്യമായി സെന്‍സേഷണലൈസ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ് ഡോക്യുമെന്ററിയുടെ സംവിധായികയും നിര്‍മാതാവുമായ ലെസ്ലി ഉഡ്വിന്‍ പ്രശ്നം കൈകാര്യം ചെയ്ത രീതിയേയും പാണ്ഡെ വിമര്‍ശിച്ചു.
ആദ്യം കാര്യങ്ങള്‍ കൈവിട്ടു പോയെങ്കിലും പിന്നീട് അവസരോചിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പറഞ്ഞ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പാന്‍ഡെ പിന്തുണച്ചു.