ഹാമില്‍ട്ടണ്‍|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (17:29 IST)
ഹാമില്‍ട്ടണില്‍ അയര്‍ലണ്ടിനെ തകര്‍ത്ത്
ഇന്ത്യ വിജയം നേടിയപ്പോള്‍ തകര്‍ന്ന് വീണത് നിരവധി റെക്കോര്‍ഡുകളാണ്. അയര്‍ലണ്ടിനെ വ്യക്തമായ മേല്‍ക്കൈയോടെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത്. രോഹിത് ശര്‍മ്മയും ധവാന്റേയും സെഞ്ചുറി കൂട്ടുകെട്ടാണ് (174). ഇത് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ്. 1996ലെ ലോകകപ്പില്‍ സച്ചിനും അജയ് ജഡേജയും ചേര്‍ന്ന് കെനിയയ്ക്കെതിരെ നേടിയ 163 റണ്‍സിന്റെ റെക്കോര്‍ഡാണ് ധവാനും രോഹിതും ചേര്‍ത്ത് തിരുത്തിയത്.
ലോകകപ്പ് മത്സരങ്ങളില്‍ ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്ത്യ എതിര്‍ ടീമിനെ ഓള്‍ ഔട്ടാക്കുന്നത്. ഇത് ഇന്ത്യയുടെ ബൌളിംഗ് റെക്കോഡാണ്. കഴിഞ്ഞ മത്സരത്തിലൂടെ മുഹമ്മദ് അസ്ഹറുദ്ദീനെ മറികടന്ന് ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച നായകനായിരിക്കുകയാണ് ധോണി. ഇന്ന് 33 റണ്‍സ് നേടിയപ്പോള്‍ ഏകദിനത്തില്‍ 4000 റണ്‍സ് പിന്നിടുന്ന പതിനാലാമത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ മാറി.
പോര്‍ട്ടര്‍ഫീല്‍ഡ് 17 ആം അര്‍ധസെഞ്ചുറിയും നീല്‍ ഒബ്രീന്‍ 14 ആം അര്‍ധസെഞ്ചുറിയും നേടി. ഇവര്‍ അയര്‍ലെന്‍ഡിനായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരങ്ങളായിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരായ അയര്‍ലന്‍ഡ് നേടുന്ന ഏറ്റവുമുയര്‍ന്ന സ്കോരാണ് അവര്‍ ഇന്ന് നേടിയ 259 റണ്‍സ്. ഇത് അയര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് നേടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്കോറാണ്.