രാജ്യത്ത് ഒരു ദിവസം 7,466 കൊവിഡ് കേസുകൾ, മരണസംഖ്യയിൽ ചൈനയെ മറികടന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 29 മെയ് 2020 (11:49 IST)
കൊവിഡ് ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7466 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 7000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടത്. ഇതോടെ കൊവിഡ് മരണസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നു. 4706 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,65,799 ആയി. ഇതിൽ 71,105 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

1,65,386 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൈനയിൽ ഇത് 84,106 ആയിരുന്നു.നിലവിൽ ഏഷ്യയിൽ ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഇന്ത്യയാണ്. അതേ സമയം കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിലുള്ളത്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു.ബ്രസീൽ, റഷ്യ, യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവയാണ് ഇന്ത്യയേക്കാൾ രോഗികളുള്ള രാജ്യങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :