ചൈനയുമായുള്ള പ്രശ്‌നത്തില്‍ മോദി അസ്വസ്ഥനാണ്: ട്രം‌പ്

വാഷിംഗ്‌ടണ്‍| ഗേളി ഇമ്മാനുവല്‍| Last Updated: വെള്ളി, 29 മെയ് 2020 (09:41 IST)
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘അത്ര നല്ല മൂഡില്‍ അല്ല’ എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം‌പ്. താന്‍ മോദിയുമായി സംസാരിച്ചിരുന്നു എന്നും ട്രം‌പ് വെളിപ്പെടുത്തി.
ഇന്ത്യ–അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന യു എസിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു.

വലിയ സംഘര്‍ഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ശക്‍തമായ സൈനികശേഷിയും ജനസംഖ്യയുമുള്ള രണ്ട് രാജ്യങ്ങള്‍. ഇന്ത്യയും ചൈനയും ഒരുപോലെ അസ്വസ്ഥമാണ്. പ്രധാനമന്ത്രി മോദിയോട് ഞാന്‍ സംസാരിച്ചിരുന്നു, അദ്ദേഹവും അസ്വസ്ഥനാണ് - ട്രം‌പ് വിശദീകരിച്ചു.

തങ്ങളുടെ മധ്യസ്ഥത അവര്‍ക്ക് ഗുണകരമാകുമെന്ന് തോന്നുകയാണെങ്കില്‍ ഇനിയും അതിന് തയ്യാറാണെന്നും ട്രം‌പ് അറിയിച്ചു. ചൈനയുമായി പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോള്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഈ വിഷയത്തില്‍ ഇന്ത്യ അമേരിക്കയോട് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :