ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്ക; വേണ്ടെന്ന് ഇന്ത്യ

ശ്രീനു എസ്| Last Updated: വെള്ളി, 29 മെയ് 2020 (11:07 IST)
ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് സമാധാനപരമായി പരിഹാരം കാണാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം നിരസിച്ച് ഇന്ത്യ. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

രണ്ടുദിവസം മുന്‍പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപ് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. എന്നാല്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനയ്ക്കും കൃത്യമായ വഴികളുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഴാഴോ ലിജിയന്‍ പറഞ്ഞത്. നേരത്തേ കാശ്മീര്‍ വിഷയത്തിലും ട്രംപിന്റെ വാഗ്ദാനം നിരസിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :