Last Updated:
വെള്ളി, 16 ഓഗസ്റ്റ് 2019 (19:13 IST)
ഡൽഹി: രാജസ്ഥാനിലെ ജോധ്പൂരിൽനിന്നും പാകിസ്ഥനിലെ കറച്ചിയിലേക്ക് സർവീസ് നടത്തുന്ന താർ എക്സ്‌പ്രെസ്
ഇന്ത്യ റദ്ദാക്കി. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വശളായതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കുന്നതായി വെള്ളിയാഴ്ച നോർത്ത്‌വെസ്റ്റേൺ റെയിവേയ്സ് വ്യക്തമാക്കുകയായിരുന്നു.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള താർ എക്സ്‌പ്രെസ് സർവീസ് റദ്ദാക്കുകയാണ് എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 45 പേർ മാത്രമാണ് പാകിസ്ഥാനിലേക്കുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് എന്നും അധികൃതാർ പറഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തിയതിന് പിന്നാലെ
ഇന്ത്യയിലേക്കുള്ള ധാർ എക്സ്‌പ്രെസ് /സർവീസുകൾ നേരത്തെ തന്നെ
പാകിസ്ഥാൻ റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇനിയുണ്ടാകില്ല എന്ന് പാകിസ്ഥാൻ റെയിൽവേ മന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.