ഒറ്റ വർഷംകൊണ്ട് റിയൽമി വിറ്റത് ഒരു കോടി സ്മാർട്ട്‌ഫോണുകൾ !

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (18:43 IST)
വെറും ഒരു വർഷം കൊണ്ട് സ്മാർട്ട്‌ഫോൺ വിപണിയെ അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി. ഒരു കോടിയിലധികം സ്മാർട്ട്‌ഫോനുകളാണ് റിയൽമി കഴിഞ്ഞ ഒരു വാർഷത്തിനുള്ളിൽ വിറ്റഴിച്ചത്. ഇതോടെ സ്മാട്ട്‌ഫോൺ രംഗത്തെ വമ്പൻമരോടൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് റിയൽമി.

2018 മെയിലാണ് ഓപ്പോയുടെ ഉപ ബ്രാൻഡായി റിയൽമി വിപണിയിൽ എത്തിന്നത്. കഴിഞ്ഞ ആഴ്ചയോടെയാണ് ഒരു കോടിയെന്ന മാത്രിക സഖ്യയിലേക്ക് റിയൽമി സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന എത്തിയത് റിയൽമി 1 സ്മാർട്ട്‌ഫോണിനെയാണ് കമ്പനി ആദ്യം. വിപണിയിൽ എത്തിച്ചത്. മാസങ്ങൾക്കകം തന്നെ ഓപ്പോയുടെ ഉപ ബ്രാൻഡ് എന്നതിൽ നിന്നും സ്വതന്ത്രമയി തന്നെ റിയൽമി സ്മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തിക്കാൻ തുടങ്ങി.

ഇന്ത്യയിൽ മികച്ച വിൽപ്പന സ്വന്തമാക്കുന്ന സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളാണ് റിയൽലി. റിയൽമി എക്സ് എന്ന ഫ്ലാഗ്‌ഷിപ് സ്മാർട്ട്‌ഫോണിനെയാണ് കമ്പനി അവസാനമായി വിപണിയിൽ എത്തിച്ചത്. 64 മെഗാപിക്സൽ ക്യമറയുള്ള സ്മാർട്ട്‌ഫോണിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റിയൽമി. ഈ സ്മാർട്ട്‌ഫോൺ ഉടൻ എത്തിയേക്കും എന്നാണ്
റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :