അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
- ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം: പോപുലര്‍ ഫ്രണ്ട്
- എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് എന്ന് എസ്ഡിപിഐ
- പ്രണയ വിവാഹം; സഹോദരിയോട് ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂറിനു ശേഷം ആത്മഹത്യ: കാട്ടാക്കട യുവതിയുടെ മരണത്തില്‍ ദുരൂഹത
- കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
ഒമിക്രോണ്‍ വ്യാപിക്കുന്നു: രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം!
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ദേശീയ കൊവിഡ് സൂപ്പര്‍ മോഡല്‍ കമ്മിറ്റി വിദഗ്ധര്‍. എന്നാല്‍ ഇത് രണ്ടാം തരംഗത്തെ പോലെ തീവ്രമാകാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 54 കോടിയിലേറെപ്പേര്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഒരുഡോസ് സ്വീകരിച്ചത് 82 കോടിപ്പേരാണ്. രാജ്യത്ത് ഇതുവരെ 140ലേറെപ്പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
24 ജില്ലകളിലാണ് ഒമിക്രോണ്‍ കൂടുതല്‍. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇന്നലെ 21 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 20 ആയി. മഹാരാഷ്ട്രയില്‍ 40 ഉം ആയിട്ടുണ്ട്.