ആശങ്ക: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ഒറ്റ ദിവസം മരിച്ചത് 3,998 പേര്‍

ശ്രീനു എസ്| Last Modified ബുധന്‍, 21 ജൂലൈ 2021 (10:07 IST)
രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,015 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 36,977 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. അതേസമയം രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 3,998 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനം ആണ്. ഇത് തുടര്‍ച്ചയായി 30 ദിവസം മൂന്ന് ശതമാനത്തിന് താഴെയാണ്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,12,16,337 ആയി. ഇതുവരെ 4,18,480 പേര്‍ രോഗം മൂലം മരണപ്പെട്ടു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,07,170 ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :