എന്‍സിപി നേതാവിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ശ്രീനു എസ്| Last Modified ബുധന്‍, 21 ജൂലൈ 2021 (08:30 IST)
എന്‍സിപി നേതാവിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശി രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്. പത്മാകരന്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചരണം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.

അതേസമയം സിപിഎം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്‍സിപി ഇക്കാര്യം ആദ്യം പരിശോധിക്കണമെന്നാണ് നേതാക്കള്‍ പറയുന്നത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ എകെ ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണമായിരിക്കും അന്വേഷിക്കുന്നത്. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് ഇതിന്റെ ചുമതല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :