ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ശ്രീനു എസ്| Last Modified ബുധന്‍, 21 ജൂലൈ 2021 (08:05 IST)
ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. കൊവിഡ് സാഹചര്യമായതിനാല്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് പെരുന്നാള്‍ ആഘോഷം നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷം നടക്കുന്നത്. പള്ളികളില്‍ 40 പേര്‍ക്ക് നമസ്‌കാരത്തിന് അനുമതിയുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി മകന്‍ ഇസ്മായീലിനെ ബലിനല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍.

അതിനാല്‍തന്നെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉയര്‍ന്ന ചിന്തയാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. നമസ്‌കാരത്തിന് വരുന്നവര്‍ മാസ്‌കും സാനിറ്റെസറും കരുതണമെന്നും ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :