1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 3,712 fresh cases

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിന്റെ സൂചന; പുതിയതായി രോഗം സ്ഥിരീകരിച്ചത് 3,712 പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് കുതിക്കുന്നതിന്റെ സൂചന. പുതിയതായി രോഗം സ്ഥിരീകരിച്ചത് 3,712 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറില്‍ 2,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മൂലം അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍  കഴിയുന്നവരുടെ എണ്ണം 19,509 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 524641 പേരാണ്. 193.70 കോടിയിലധികം പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ മൂന്നുമുന്നണികളും