1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,828 fresh cases

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 2,828 പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചത് 2,828 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 14 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം മൂലം ചികിത്സയിലായിരുന്ന 2,035 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 524586 ആയിട്ടുണ്ട്. 
 
നിലവില്‍ രോഗംമൂലം ചികിത്സയില്‍ കഴിയുന്നത് 17087 പേരാണ്. ഇതുവരെ 193.28 കോടിയിലേറെപേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി