1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Accident News

ആലപ്പുഴയില്‍ സുഹൃത്തുക്കളുമായി കുളത്തില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Alappuzha
ആലപ്പുഴയില്‍ സുഹൃത്തുക്കളുമായി കുളത്തില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വളവനാട്ട് ചിറ ജോസ്‌കുട്ടി-ലീന ദമ്പതികളുടെ മകന്‍ അലന്‍ ജോസ് ആണ് മരിച്ചത്. 15 വയസായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. വെള്ളത്തില്‍ മുങ്ങിപ്പോയ അലനെ നാട്ടുകാര്‍ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തൈക്കാട്ടുശേരി എസ്എംഎസ്‌ജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ലഡാക്ക് വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ ഖബറടക്കം ഇന്ന്