സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 29 മെയ് 2022 (10:06 IST)
മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ബിഎ4, ബിഎ 5 എന്നീ വകഭേദങ്ങളെയാണ് കണ്ടെത്തിയത്. പുതിയവകഭേദം എഴുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. പൂനെയിലാണ് രോഗികള്‍ ചികിത്സയിലുള്ളത്. നാലുപേരില്‍ ബിഎ4 ഉം മൂന്നുപേരില്‍ ബിഎ5 ആണ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് വിദേശ യാത്രവഴിയാണ് രോഗം ലഭിച്ചത്. ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം തരംഗത്തിന് കാരണമായ വകഭേദങ്ങളാണിവ. വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് മഹാരാഷ്ട്ര. തെലങ്കാനയില്‍ ഒരാള്‍ക്ക് ബിഎ 5 ഉം തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ക്ക് ബിഎ4 ഉം ആണ് സ്ഥിരീകരിച്ചത്.
അതേസമയം മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഏപ്രില്‍ 15ന് 69 ആയിരുന്നു എണ്ണം. കഴിഞ്ഞ ദിവസം 529 ആയി ഉയര്‍ന്നു. മുംബൈയിലാണ് കേസുകള്‍ കൂടുതലും.