1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,288 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,288 പേര്‍ക്ക്; മരണം 10

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,288 പേര്‍ക്ക്. കൂടാതെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 3,044 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമൂലം പുതിയതായി 10 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനമാണ്. നിലവില്‍ രോഗബാധിതരായി രാജ്യത്ത് കഴിയുന്നത് 19,637 പേരാണ്. അതേസമയം ആകെ കൊവിഡ് വാക്‌സിനേഷന്‍ 190.50 കോടി കടന്നു.
അടുത്ത ലേഖനം
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് വ്യക്തി വിരോധമില്ലെന്ന് കാവ്യ മാധവന്‍