1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 13,086 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,086 പേര്‍ക്ക്; മരണം 24

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,086 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം മരണപ്പെട്ടത് 24 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 12,456 പേരാണ്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,13,864 ആയി.
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനം ആണ്. അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡിനെതിരെ വാക്‌സിന്‍ സ്വീകരിച്ചത് 197.98 കോടിയിലേറെ പേരാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മഴ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു, കാസര്‍ഗോഡ് അതീവ ജാഗ്രത; മഴ തുടരും