Darlings Teaser:റോഷന്‍ മാത്യുവിന്റെ ഹിന്ദി ചിത്രം, 'ഡാര്‍ലിംഗ്‌സ്' ടീസര്‍
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 5 ജൂലൈ 2022 (10:54 IST)
റോഷന്‍ മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം 'ഡാര്‍ലിംഗ്‌സ്' നെറ്റ്ഫ്‌ലിക്‌സില്‍.ആലിയ ഭട്ട് നായികയാകുന്ന സിനിമയിലെ ടീസര്‍ പുറത്ത്.
ഓഗസ്റ്റ് 5നാണ് ചിത്രത്തിന്റെ റിലീസ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഷെഫാലി ഷായും പ്രധാന വേഷത്തില്‍ എത്തുന്നു.ഷെഫാലി ഷായും ആലിയ ഭട്ടും അമ്മ-മകള്‍ ആയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്' എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാര്‍ലിംഗ്സ്.
ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.