പൂമല ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (10:44 IST)

ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പൂമല ഡാം തുറന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 29 അടിയാണ്. ജലനിരപ്പ് 28 അടിയായപ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. സ്പില്‍വേ ഷട്ടറുകളായ 1,3 എന്നിവ കാല്‍ ഇഞ്ച് വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :