അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നുമുതല്‍ സ്കൂളുകളില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും
- വിദ്യാർഥികളുടേത് പോലെ പശുക്കൾക്കും ഹോസ്റ്റൽ നിർമിക്കണമെന്ന് കേന്ദ്രമന്ത്രി
- വായുമലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ സ്കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക്; മരണം 125
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 11,926 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 125 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,44,47,536 ആയി.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,34,096 ആണ്. ഇത് 523 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 4,63,655 പേരാണ്. 1,12,34,30,478 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.