ജമ്മു|
VISHNU N L|
Last Modified ബുധന്‍, 15 ജൂലൈ 2015 (14:24 IST)
അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു.
ജമ്മു ജില്ലയിലെ അഖ്‌നൂർ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് ബുധനാഴ്ച രാവിലെ 8.55 മുതൽ പ്രകോപനമില്ലാതെ പാക് റേഞ്ചർമാർ വെടിവയ്ക്കുകയായിരുന്നു.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൈനികനെ രക്ഷപ്പെടുത്താന്‍ ബി.എസ്.എഫ് സേന ശ്രമിക്കുന്നതിനിടെയിലും പാക് ഭാഗത്തുനിന്ന് ശക്തമായ വെടിവയ്പുണ്ടായി. അതിർത്തിയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജമ്മു സന്ദർശിക്കാനിരിക്കെയാണ് സംഭവം.