ധോണിയില്ലെങ്കില്‍ ടീം ഇന്ത്യ പ്രതിസന്ധിയിലാകും: ഗവാസ്‌കര്‍

 മഹേന്ദ്ര സിംഗ് ധോണി , സുനില്‍ ഗവാസ്‌കര്‍ , ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
മുംബൈ| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (14:08 IST)
ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയില്ലാത്ത ഒരു ഐപിഎല്‍ സീസണും ഇന്ത്യന്‍ ടീമും ദുഷ്‌കരമാകുമെന്നു മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഐപിഎല്ലിലെ നിലവിലെ സാഹചര്യം ബിസിസിഐ മറികടക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും കളത്തിലേക്ക് തിരിച്ചെത്തും. എന്നാല്‍ അത്രയും നാള്‍ ധോണിയില്ലാതെ മുന്നോട്ട് പോകുന്നത് ദുഷ്‌കരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെയും രാജസ്ഥാന്‍ റോയല്‍സിലെയും കളിക്കാരുടെ ഭാവി സംബന്ധിച്ച തീരുമാനം അധികം വൈകാതെ ബിസിസിഐ കൈകൊള്ളും. ധോണി കളി നിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ ടീമിനുണ്ടാകുന്ന ആഘാതം പറഞ്ഞറിയിക്കാന്‍ പോലും സാധിക്കാത്തതാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഐപിഎല്‍ വിവാദങ്ങളെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടിട്ടില്ല. ന്വേഷണങ്ങളില്‍ ഇടപെടാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ലെന്ന് മുദ്ഗല്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ വ്യക്തിഹത്യക്ക് പ്രസക്തിയില്ലെന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :