ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 റദ്ദാക്കി

ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
മുംബൈ| jibin| Last Updated: ബുധന്‍, 15 ജൂലൈ 2015 (13:51 IST)
ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ടൂര്‍ണമെന്റ് റദ്ദാക്കി. കളി കാണാന്‍ ആളില്ലാത്തതും സ്‍പോണ്‍സര്‍മാരുമില്ലാത്തതിനാലാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷത്തേക്ക് വിലക്കിയതാണ് ചാമ്പ്യന്‍സ് ലീഗ് റദ്ദാക്കാന്‍ കാരണമെന്ന് വ്യക്തമായ സുചനകള്‍ ലഭിക്കുന്നുണ്ട്.

ബി.സി.സി.ഐ, ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക, ക്രിക്കറ്റ് ആസ്ട്രേലിയ എന്നിവര്‍ അംഗങ്ങളായ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ഗവേണിങ് ബോഡി ഇക്കാര്യത്തില്‍ ഐക്യകണ്ഠേന തീരുമാനം എടുക്കുകയായിരുന്നു. 2015 ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 സെപ്റ്റംബറിലും ഒക്ടോബറിലുമായി നടത്താന്‍ നിശ്ചയിച്ചിരിക്കേയാണ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഗവേണിങ് സമിതി തീരുമാനിച്ചത്. 2009 ല്‍ ഇന്ത്യ, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്നാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമിട്ടത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ആദ്യ നാല് സ്ഥാനക്കാരാണ്
ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തുന്നത്. രണ്ടാമതുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും നാലാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും വാതുവെപ്പ് ഇടപാടില്‍ വിലക്ക് വീണതോടെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ കഴിയില്ല. ഇതോടെയാണ് ലീഗ് അനിശ്ചിതാവസ്ഥയില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :