പത്താന്‍‌കോട്ട് ഭീകരാക്രമണം ചര്‍ച്ചയായേക്കും; നിര്‍ണായകമായ പാക് വിദേശകാര്യ സെക്രട്ടറി ഇന്ന് ഡല്‍ഹിയില്‍

ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമാണു സെമിനാറില്‍ ഉള്ളത്

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച , പാകിസ്ഥാന്‍ , പത്താന്‍‌കോട്ട് ഭീകരാക്രമണം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (09:20 IST)
പത്താന്‍കോട്ട് ആക്രമണത്തിനുശേഷം ആദ്യത്തെ ഔപചാരിക ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന്. പാകിസ്ഥാന്‍
വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി ഇന്ന് ന്യൂഡല്‍ഹിയിലെത്തും.അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഹാര്‍ട്ട് ഓഫ് ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ചൗധരിയുടെ നേതൃത്വത്തിലുള്ള പാക് സംഘം ഇന്ത്യയിലെത്തുന്നത്. രാവിലെ വരുന്ന ചൌധരി വൈകുന്നേരം മടങ്ങിപ്പോകും.

ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമാണു സെമിനാറില്‍ ഉള്ളത്. സെമിനാര്‍ നേരത്തേ നിശ്ചയിച്ചതായിരുന്നെങ്കിലും അതിനു പാക് വിദേശകാര്യ സെക്രട്ടറി വരുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറെ കാണുമെന്നും ഇന്നലെ രാവിലെയാണു പരസ്യപ്പെടുത്തിയത്.

ഭീകരാക്രമണത്തിനുശേഷം, ഇന്ത്യ-പാക് ചര്‍ച്ച അനിശ്ചിതത്വത്തിലായിരുന്നു. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ സുരക്ഷ, സാമ്പത്തിക സഹകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി 2011ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ കൂട്ടായ്മക്ക് തുടക്കമായത്. കഴിഞ്ഞവര്‍ഷം ഈ സമ്മേളനം നടന്നത് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :