കറാച്ചി|
jibin|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (18:24 IST)
തോല്‍വികളിലും തിരിച്ചടികളിലും നട്ടം തിരിയുന്ന പാക് ക്രിക്കറ്റിന് വീണ്ടും തിരിച്ചടി. ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്‍മാരായ വെസ്‌റ്റ് ഇന്‍ഡീസിനെ പാകിസ്ഥാനില്‍ എത്തിക്കാമെന്ന ആഗ്രഹമാണ് വിഭലമായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിന്‍ഡീസ് പാകിസ്ഥാനില്‍ കളിക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയത്.
സെപ്‌റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലായി 2 ടെസ്‌റ്റുകള്‍, 5 ഏകദിനങ്ങള്‍, 2 ട്വന്റി 20 മത്സരങ്ങളാണ് പാകിസ്ഥാനും വെസ്‌റ്റ് ഇന്‍ഡീസും തീരുമാനിച്ചിരിക്കുന്നത്. യുഎയില്‍ വച്ചാണ് പരമ്പര നടക്കുന്നതെങ്കിലും ഇതില്‍ കുറച്ചു മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണമെന്ന ആവശ്യമാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തള്ളിയത്. മത്സരങ്ങളിലെ മുഴുവന്‍ കളികളും യു.എയില്‍ നടത്തിയാല്‍ മതിയെന്ന് വെസ്‌റ്റ് ഇന്റീസിന്റെ അഭിപ്രായം. വിന്‍ഡീസ് പാകിസ്ഥാനിലെത്തിയാല്‍ മറ്റ് ടീമുകളും രാജ്യത്ത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പിസിബി.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി പാകിസ്‌ഥാനെ നിരാശപ്പെടുത്തുന്നതായിരുന്നു. പാകിസ്‌ഥാനിലെ സുരക്ഷ സംബന്ധിച്ച് കളിക്കാര്‍ക്ക് ആശങ്കയുണ്ട്. പാകിസ്ഥാനില്‍ കളിക്കാന്‍ താരങ്ങള്‍ ഒരുങ്ങിയേക്കില്ലെന്നുമാണ് വിന്‍ഡീസ് അധികൃതര്‍ പറഞ്ഞത്. 2009ല്‍ ശ്രീലങ്കന്‍ ടീമിന്റെ പാകിസ്ഥാന്‍ പര്യടനസമയത്ത് ലാഹോറില്‍ ടീമിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. അതിനു ശേഷമാണ് മറ്റ് പ്രധാന രാജ്യങ്ങള്‍ പാകിസ്‌ഥാനില്‍ പരമ്പര കളിക്കുന്നതിന് മടി കാണിക്കുന്നത്.