പാകിസ്ഥാന്‍|
സജിത്ത്|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (10:59 IST)
പാനമ കള്ളപ്പണ നിക്ഷേപത്തില്‍ ആരോപണം നേരിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍. നവാസ് ശെരീഫിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.
പാനമ കേസില്‍ നവാസ് ശെരീഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഈ കേസ് അന്വേഷിക്കേണ്ടത് അന്താരാഷ്ട്ര വിദഗ്ധരാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ശെരീഫിന്റെ മൂന്നു മക്കൾക്ക് വിദേശ കമ്പനികളിൽ അനധികൃത നിക്ഷേപമുണ്ടെന്ന് പാനമ രേഖകൾ വെളിപ്പെടുത്തി. ഇതിന് ശെരീഫും മക്കളും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും അന്വേഷണം നേരിടേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാന്‍ സാധിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് നവാസ് ശെരീഫ് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.