ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
തിങ്കള്‍, 20 ജൂലൈ 2015 (16:25 IST)
രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള നീക്കത്തില്‍ സുപ്രദ്ഘാനമായ ചുവടുവയ്പ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി രാജ്യത്ത് അഞ്ചുമുതല്‍ പത്ത് വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആണവ ഇന്ധനമായ യുറേനിയം സംഭരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം
ഇന്ത്യ നിര്‍മ്മിക്കാനൊരുങ്ങുന്നു. 5000മുതല്‍ 15,000വരെ മെട്രിക് ടണ്‍ വരെ ശേഖരിക്കാനാണ് തീരുമാനം.
ഈ വര്‍ഷം ഇന്ത്യയുടെ യുറേനിയം ഉദ്പാദനത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ത്യന്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായതിന്റെ ഇരട്ടി യുറേനിയം ഉദ്പാതിപ്പിക്കാന്‍ രാജ്യത്തിനു സാധിച്ചു. ഇതേ തുടര്‍ന്നാണ് യുറേനിയം ശേഖരം നിര്‍മ്മിക്കാനുള്ള തീരുമാനം.
നിലവില്‍ 5000 മെട്രിക് ടണ്‍ ശേഖരിക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
സ്വദേശ നിര്‍മ്മിതമായ റിയാക്ടറുകള്‍ക്കു വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി ഓസ്‌ട്രേലിയ, കാനഡ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുമായി ഇന്ത്യ യുറേനിയം ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ആഴ്ച മോഡിയുടെ ഖസാക്കിസ്ഥാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് 5000 മെട്രിക് ടണ്‍ യുറേനിയം ശേഖരിക്കുന്നതിനുള്ള കരാര്‍ പുതുക്കിയിരുന്നു.