ജമ്മു|
jibin|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (10:14 IST)
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അര്‍ധരാത്രിയോടെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയില്‍ പ്രകോപനമൊന്നും കൂടാതെ നടത്തിയ പാക് സൈന്യം വെടിവെക്കുകയായിരുന്നു. ശക്തമായ വെടിവെപ്പ് തുടര്‍ന്നതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
ചെറിയ ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താന്‍ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്ന അവസരത്തിലാണ് പാകിസ്താന്‍ സൈന്യം കഴിഞ്ഞ ആഴ്ച്ച നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘിച്ചത്.
പാക്കിസ്ഥാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അർധരാത്രിയോടെ ഷാപൂർ സെക്ടറിൽ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായ രീതിയിൽ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ഔട്ട് പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ വെടിവയ്പ് തുടരുകയാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.