ഇന്ത്യ - സിംബാബ്‌വെ അവസാന ട്വന്റി20 ഇന്ന്

ഹരാരെ| JOYS JOY| Last Modified ഞായര്‍, 19 ജൂലൈ 2015 (10:46 IST)
- സിംബാബ്‌വെ ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി 20യിലെ ഗംഭീര വിജയത്തിനു ശേഷമാണ് രണ്ടാം അങ്കത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

അതേസമയം, സിംബാ‌ബ്‍വെയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു വി സാംസണ്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുമോ എന്നറിയാനാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

ആദ്യ ട്വന്റി20 മത്സരത്തിനുള്ള അവസാന ഇലവനില്‍ സഞ്ജു ഇടം നേടിയിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :