ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (14:08 IST)
ഇന്ത്യയും റഷ്യയും സംയുക്തമായി സൈനിക ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
പ്രതിരോധ മേഖലയിലെ ആദ്യത്തെ മേയ്ക്ക് ഇന്‍
ഇന്ത്യ കരാറാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരാര്‍ ഇരുരാജ്യങ്ങളും നേരത്തെ ഒപ്പ് വച്ചിരുന്നു. പുതിയ പദ്ധതി ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ ഉണര്‍വേകുമെന്നാണ് കരുതുന്നത്.
ഇന്ത്യയും റഷ്യയും തമ്മില്‍ അനുദിനം വളരുന്ന ബന്ധത്തിനുള്ള തെളിവാണിതെന്നണ് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പിഎസ് രാഘവന്‍ അഭിപ്രായപ്പെട്ടു. റഷ്യയുടെ സഹായത്തൊടെ ഇന്ത്യയില്‍ സൈനിക ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നത് വലിയൊരു മാറ്റത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയും റഷ്യയും തമ്മില്‍ സമാനമായ ബ്സഹകരണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള ക്രൂസ് മിസൈലായ ബ്രഹ്മോസ് പിറവികൊണ്ടത്. വേഗതയിലും കൃത്യതയിലും പല ക്രൂസ് മിസൈലുകളേയും കടത്തിവെട്ടുന്നതാണ് ബ്രഹ്മോസ്. ഇതിന്റെ ആക്രമണ പരിധി 290 കിലോമീറ്ററാണ്.