സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ വായില്‍ നിന്നും വരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശബ്ദമാണെന്ന് കുമ്മനം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (18:18 IST)
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ വായില്‍ നിന്നും വരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശബ്ദമാണെന്ന് കുമ്മനം രാജശേഖരന്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര സര്‍ക്കാര്‍
നിരോധിച്ചു. ഉത്തരവും വന്നു കഴിഞ്ഞു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്തുവാനുള്ള മത്സരത്തിലാണ് സി.പി.എം. ഉം കോണ്‍ഗ്രസും .

ആര്‍. എസ്.എസ്.നെ ആദ്യം നിരോധിക്കണമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആവശ്യം. പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഒരു പോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. ഇരു നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശബ്ദമാണ്. പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞിരുന്നത് ആവര്‍ത്തിക്കുക മാത്രമാണ് ഈ നേതാക്കള്‍ ചെയ്യുന്നത്.
ഭാരതത്തെ അമ്മയായി കാണുകയും ഭാരതാംബയെ ലോകത്തിലെ പരമവൈഭവത്തിലെത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അതിനായി തനവും മനവും ധനവും സമര്‍പ്പണം ചെയ്യുന്ന ആര്‍.എസ്.എസ്. എവിടെ, ഭാരതത്തെ പല കഷണങ്ങളാക്കി മുറിച്ച് ഇവിടം പാകിസ്താന് അടിയറ വയ്ക്കുവാന്‍ പ്രതിജ്ഞാബദ്ധരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എവിടെ ? സത്യാവസ്ഥ അറിയാതെയല്ല ദുഷ്പ്രചരണം. രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഇവിടെ ഭീകരവാദികളുടെ താവളമാക്കാന്‍ ശ്രമിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച നിലപാടുകളുമായി പോകുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് ഈ അവസരവാദികള്‍.

ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇന്ത്യന്‍ ഏജന്റുമാരായ പോപ്പുലര്‍ ഫ്രണ്ടു മായും അവരുടെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ.യുമായും തരം പോലെ രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സി.പി.എം. ഉം കോണ്‍ഗ്രസും അവരെ വെള്ള പൂശാന്‍ ഇറങ്ങിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

സ്വന്തം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് അഭിമന്യുവിനെ നിഷ്ഠൂരമായി വധിച്ചിട്ടും
കുറ്റകൃത്യം നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെപ്പറ്റി നിശബ്ദത പാലിച്ച സി.പി.എം. നിലപാട് കേരളം മറന്നിട്ടില്ല. നബി നിന്ദ നടത്തിയെന്ന് പ്രചരിപ്പിച്ച് കോളേജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ സി.പി.എം നേതാവും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി കുറ്റം കണ്ടത് പോപ്പുലര്‍ ഫ്രണ്ടിലായിരുന്നില്ല , അധ്യാപകനിലായിരുന്നു. ഇതിന്റെ രാഷ്ട്രീയവും എല്ലാവര്‍ക്കുമറിയാം. ഒന്നോര്‍ക്കുക - രാഷ്ട്രമില്ലെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയം ഇല്ല.
കേരളത്തെ മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് മുഖ്യമന്ത്രിയായിരിക്കെ
സി.പി.എം. ന്റെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിനെപ്പറ്റി പാര്‍ട്ടി നേതാക്കള്‍ക്ക് ഓര്‍മ്മയുണ്ടോ ആവോ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ ...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ
രാജ്യം വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.