ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (16:46 IST)
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം നല്കാന്‍ അനുവാദം നല്കാത്ത പക്ഷം ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടി വരുമെന്ന്
ബിസിസിഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനു പണം നൽകാൻ ബിസിസിഐയ്‌ക്ക് സുപ്രീംകോടതി അമനുമതി നൽകി.
ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യമത്സരമുൾപ്പെടെ ഫണ്ടില്ലെങ്കിൽ നടക്കില്ലെന്നായിരുന്നു ബിസിസിഐ കോടതിയെ അറിയിച്ചിരുന്നത്.
ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നതു വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്.
നവംബര്‍ മൂന്നിനകം ലോധ കമ്മിരി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. അഞ്ച് ടെസ്റ്റും മൂന്ന് ഏകദിനവും ട്വന്റി 20 മത്സരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.