ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (19:46 IST)
സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വേളയിൽ ഹാജരാകില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മർക്കണ്ഡേയ കട്ജു. കോടതിയിൽ ഹാജരാകുന്നതിന് ഭരണഘടനാപരമായ തടസങ്ങളുണ്ടെന്നും ആർടിക്കിള്‍ 124(7) പ്രകാരമാണ് ഹാജരാകാത്തതെന്നുമാണ് കട്ജു നൽകിയിരിക്കുന്ന വിശദീകരണം.
ഗോവിന്ദച്ചാമിക്ക് ഹൈകോടതി നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിയെ വിമർശിച്ച കട്ജു നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം വ്യക്തമാക്കി കട്ജു രംഗത്തെത്തിയത്.
സൗമ്യ വധക്കേസിൽ പുനഃപരിശോധനാ ഹർജി നവംബര്‍ 11 ലേക്ക് മാറ്റി. കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈകോടതി നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയുമാണ് ഹര്‍ജി നല്‍കിയത്.